മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പേരാവൂർ ബ്ലോക്കിലേക്ക് രാത്രികാല മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തിൽ (90 ദിവസത്തേക്ക്) ബി വി എസ് സി ആൻഡ് എ എച്ച് വെറ്ററിനറി ബിരുദധാരിയെ തെരഞ്ഞെടുക്കുന്നു. താൽപര്യമുളളവർ അസ്സൽ ബിരുദ സർട്ടിഫിക്കറ്റും കെ.എസ്.വി.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം നവംബർ 17 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2700267.