പ്രത്യേക തീവ്രവോട്ടര്‍ പട്ടിക പരിഷ്കരണവുമായി (എസ്.ഐ.ആര്) ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിൽ നവംബർ 22ന് എട്ട് എന്യുമറേഷന് ഫോം കളക്ഷന്‍ സെന്ററുകൾ പ്രവർത്തിക്കും.
കണിച്ചുകുളങ്ങര വിഎച്ച്എസ്എസ്, ഗവ. യുപിഎസ് ആര്യാട് നോർത്ത് (പൂന്തോപ്പ്), പൂന്തോപ്പ് യുപിഎസ്, ആര്യാട് തെക്ക് വില്ലേജ് ഓഫീസിന് എതിർവശമുള്ള മദ്രസ ഹാൾ എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതൽ ഒരുമണി വരെയും സെന്റ് അഗസ്റ്റിൻ എച്ച്എസ് മാരാരിക്കുളം, ഗവ. എച്ച്എസ്എസ് കലവൂർ, ലൂഥറൻ എച്ച്എസ്എസ് കോമളപുരം, സെന്റ് തോമസ് എച്ച്എസ്എസ് തുമ്പോളി എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് രണ്ടുമണി മുതൽ ആറ് മണിവരെയും പ്രവർത്തിക്കും. ഈ കേന്ദ്രങ്ങളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റുമാരുടെ സേവനവും വോട്ടര്‍ പട്ടികകളുടെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.
