തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ആലപ്പുഴ ജില്ലയിലെ പൊതുനിരീക്ഷകയായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച സിവില്‍ സപ്ലൈസ് ആന്‍റ് കണ്‍സ്യൂമര്‍ അഫയേഴ്സ് കമ്മിഷണര്‍ കെ ഹിമ ആലപ്പുഴയില്‍ പ്രവര്‍ത്തനം തുടങ്ങി. കളക്ടറേറ്റിലെത്തിയ പൊതുനിരീക്ഷക ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അലക്സ് വര്‍ഗീസുമായി കൂടിക്കാഴ്ച നടത്തി.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ പൊതുനിരീക്ഷകയെ 9446408561 എന്ന ഫോണ്‍ നമ്പറിലോ lsgelectiongenobserver2025@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അറിക്കാവുന്നതാണ്. ആവശ്യമെങ്കിൽ ആലപ്പുഴ കളപ്പുരയിലുള്ള സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ 205 ാം നമ്പര്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ വൈകുന്നേരം അഞ്ച് മുതല്‍ ആറ് വ രെ നേരിലും പരാതികള്‍ നല്‍കാവുന്നതാണ്. പൊതുമരാമത്ത് സ്പെഷ്യല്‍ ബില്‍ഡിങ് സെക്ഷന്‍ 1 അസി. എഞ്ചിനീയര്‍ സംഗീത് എസ് ബാബു (മൊബൈല്‍-9495572565), ജോര്‍ജ് തോമസ് ചിറയില്‍ അസി. എഞ്ചിനീയര്‍ ചെട്ടികുളങ്ങര പഞ്ചായത്ത് (മൊബൈല്‍-9496333340) എന്നിവരാണ് ലെയ്സണ്‍ ഓഫീസര്‍മാര്‍.