ആലപ്പുഴ: ജില്ലയിൽ ഡിസംബർ ഏഴ് മുതൽ ഒമ്പത് വരെ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനുള്ളവർ ഇന്ന്( ഡിസംബർ 6) മുതൽ ജില്ലയിൽ എത്തി തുടങ്ങും. സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഇവിടെയെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാനായി ഒരുക്കിയിരിക്കുന്നത്. നഗരത്തിൽ തന്നെയുള്ള സ്‌കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിലായി പന്ത്രണ്ട് കേന്ദ്രങ്ങളാണ് മത്സരാർത്ഥികളുടെ താമസത്തിനായി തയ്യാറാക്കിയിരിക്കുന്നത്. തുമ്പോളി മാതാ സെൻട്രൽ സ്‌കൂൾ (9447177765), കളർകോട് എസ്. ഡി. കോളജ് (0477 2266704) എന്നീ കേന്ദ്രങ്ങൾ മത്സരത്തിനെത്തുന്ന പെൺകുട്ടികളുടെ താമസത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്നെത്തുന്ന മത്സരാർത്ഥികൾക്കായി പ്രത്യേകമായി തന്നെ സ്‌കൂളുകൾ തയ്യാറാക്കി താമസ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കൊല്ലം ജില്ലക്കാർക്കായി അറവുകാട് ഹൈസ്‌കൂൾ (0477 2287901) തിരുവനന്തപുരം ജില്ലക്കാർക്കായി അറവുകാട് ഹയർ സെക്കന്ററി സ്‌കൂൾ (0477 2288780), എറണാകുളം ജില്ലക്കാർക്കായി കാർമ്മൽ പോളിടെക്നിക്ക് (9495531175), വയനാട് ജില്ലക്കാർക്കായി പറവൂർ ഗവ. ഹൈസ്‌കൂൾ (0477 2267763), ഇടുക്കി ജില്ലക്കാർക്കായി പറവൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ, കോഴിക്കോട് ജില്ലക്കാർക്കായി പുന്നപ്ര ജ്യോതിനികേതൻ (0477 2287780), കണ്ണൂർ, കാസർകോഡ്, മലപ്പുറം ജില്ലയിൽ നിന്നുള്ള മത്സരാർത്ഥികൾക്കായി സെന്റ്. മേരീസ് റെസിഡൻഷ്യൽ സ്‌കൂൾ കൊമ്മാടി (0477 2232960), പത്തനംതിട്ട, ആലപ്പുഴ ജില്ലകാർക്കായി കളർകോട് ചിന്മയ വിദ്യാലയ (0477 2266840, 9495269596), കോട്ടയം, തൃശ്ശൂർ ജില്ലക്കാർക്കായി എസ്.ഡി.വി. സെന്റട്രൽ സ്‌കൂൾ (0477 2263446), പാലക്കാട് ജില്ലക്കാർക്കായി പഴവങ്ങാടി സെന്റ് ആന്റണീസ് എൽ.പി.എസ്. (0477 2238027) എന്നീ സ്‌കൂളുകളിലാണ് താമസ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.
മത്സരത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് താമസ സ്ഥലവുമായി ബന്ധപ്പെട്ടുള്ള ആശയകുഴപ്പം പൂർണ്ണമായി ഇല്ലാതാക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ അക്കോമഡേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കി കഴിഞ്ഞു. ഒരോ സ്‌കൂളിലേക്കും വേണ്ടി പ്രത്യേകം കൺവീനർമാരെ നിയോഗിച്ചിട്ടുണ്ട്. ജി. രാധാകൃഷ്ണൻ (9447976874) അറവുകാട് ഹൈസ്‌കൂൾ, രാജേഷ് (9446194544) അറവുകാട് ഹയർസെക്കണ്ടറി സ്‌കൂൾ, ജയദീപ് (9496088602), വിനു ആന്റണി (944721611) കാർമ്മൽ പോളി ടെക്നിക്, ലീന (9946561009) പറവൂർ ഗവ. ഹൈസ്‌കൂൾ, ജിത ജ്യോതിസ് (9497636577) പറവൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ, കുമാരി ( 8606194954), താര (9048366387), ജോമി ജോസഫ് (9961421959) പുന്നപ്ര ജ്യോതിനികേതൻ, ശോഭനൻ ( 9497245063), ബീന വി.ആർ. (944611139) കൊമ്മാടി സെന്റ് മേരീസ് റസിഡൻഷ്യൽ സ്‌കൂൾ, രാജേഷ് (9447711278) കളർകോട് ചിന്മയ വിദ്യാലയ, ജോയി ആന്റണി (9495758846) എസ്.ഡി.വി. സെന്റട്രൽ സ്‌കൂൾ, സ്നേഹശ്രീ (9447107082) സെന്റ് ആന്റണീസ് എൽ.പി.എസ്. പഴവങ്ങാടി, ഉണ്ണി ശിവരാജൻ (9946698787), വിനോദ് കുമാർ (9496525355) മാതാ സെൻട്രൽ സ്‌കൂൾ തുമ്പോളി, പ്രദീപ് കുമാർ (9847268442) എസ്.ഡി. കോളജ് കളർകോട്, എന്നിവരാണ് മത്സരാർത്ഥികൾക്ക് താമസ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള വിവിധ സ്‌കൂളുകൾ, കോളജുകൾ എന്നിവയുടെ ചുമതലകൾ വഹിക്കുന്നത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് എന്നിവടങ്ങളിൽ എത്തുന്നവർക്കായി ഗതാകത കമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കിയോസ്‌കുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നും മത്സരാർത്ഥികളെ അവരുടെ ജില്ലകൾ അടിസ്ഥാനമാക്കിയുള്ള താമസ കേന്ദ്രങ്ങളിൽ എത്തിക്കും. ഇരുപത്തി നാല് മണിക്കൂറും ജില്ലയിലെത്തുന്ന മത്സരാർത്ഥികൾക്കായി അതത് താമസ സൗകര്യത്തിന്റെ ചുമതല വഹിക്കുന്ന കൺവീനർമാരുടെ സേവനം ലഭ്യമാണ്.

മത്സരാർത്ഥികളുടെ സേവനത്തിനായി പ്രാദേശിക സംഘവും

ആലപ്പുഴ: സംസ്ഥാന കലോത്സവുമായി ബന്ധപ്പെട്ട് നഗരത്തിലെത്തുന്ന മത്സരാർത്ഥികളെ സഹായിക്കാനായി സന്നദ്ധ പ്രവർത്തകരായ പ്രാദേശിക യുവാക്കളെ കണ്ടെത്തി അക്കോമഡേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ സേനക്ക് രൂപം നൽകിയിട്ടുണ്ട്. നഗരത്തിലെത്തുന്ന മത്സരാർത്ഥികളെ സുരക്ഷിതരായി താമസ സ്ഥലങ്ങളിൽ എത്തിക്കുക, അവർക്കു വേണ്ട സേവനങ്ങൾ നൽകുക എന്നതാണ് സൗഹൃദ സേനയുടെ ചുമതല. ഇരുപത് സന്നദ്ധ പ്രവർത്തകരെയാണ് സൗഹൃദസേനയായി വിന്യസിച്ചിരിക്കുന്നത്. മത്സരാർത്ഥികളുടെ താമസത്തിനായി തെരഞ്ഞെടുത്തിട്ടുള്ള പന്ത്രണ്ട് കേന്ദ്രങ്ങളിൽ ഇവരുടെ സേവനം ലഭിക്കും. ടോണി (7736476016) അറവുകാട് എച്.എസ്.എസ്., വിഷ്ണു (8089676120) അറവുകാട് എച്.എസ്., കിരൺ (9061274010), ശ്രീകുട്ടൻ ( 9526778031) കാർമ്മൽ പോളിടെക്നിക്ക്, മിഥുൻ (8714227441) പറവൂർ എച്.എസ്.എസ്., മനു (8374403031) പറവൂർ എച്.എസ്., ജിതിൻ (7012732765), സിബി ( 7356563997) ജ്യോതി നികേതൻ, അജിത് (9562972679), വിവേക് (7907585939) സെന്റ് മേരീസ് റെസിഡൻഷ്യൽ സ്‌കൂൾ, ഗോകുൽ (8089207060), ഹരിക്കുട്ടൻ (9037938044) ചിന്മയ വിദ്യാലയ, ധാതത്രേയൻ (8330859676), മുരളീകൃഷ്ണൻ (80782810140) എസ്. ഡി. കോളജ്, അർജ്ജുൻ കെ. നായർ (9961669215), സെബിൻ സെബാസ്റ്റിയൻ (8848830493) മാതാ സെന്റട്രൽ സ്‌കൂൾ, മനാഫ് എം. (7559092234), അക്ഷയി പി. സുനിൽ (8330859676) എസ്.ഡി.വി. സെന്റട്രൽ സ്‌കൂൾ, ദീപു (9544652859), ജിനോ (7994548207) സെന്റ് ആന്റണീസ് എച്.എസ്. എന്നിവിടങ്ങളിലാണ് സൗഹൃദ സേനയുടെ പ്രവർത്തനം.