തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങളും സമൂഹമാധ്യങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാതല മീഡിയ റിലേഷന്‍സ് സമിതിക്ക് സമര്‍പ്പിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു.  വിവിധ അച്ചടി, ദൃശ്യ, ശ്രാവ്യ, സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍, പരസ്യങ്ങള്‍ എന്നിവ സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അറിയിക്കാം.  സമൂഹമാധ്യമങ്ങളില്‍ പ്രത്യേകിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വരുന്ന വ്യാജവാര്‍ത്തകളും, വീഡിയോ, ഓഡിയോ ക്രിയേറ്റീവുകളെക്കുറിച്ചുള്ള പരാതികളും അറിയിക്കാം. മീഡിയ റിലേഷന്‍സ് സമിതി പരാതികള്‍ പരിശോധിച്ച് ഉചിത നടപടിക്കായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും. പരാതി നല്‍കാനുള്ള ഇമെയില്‍: complaintstomediarelations@gmail.com, ഫോണ്‍: 04862233036.