തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 11 നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് വയനാട് ജില്ലയില്‍ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ ആകെ 6,47,378 വോട്ടര്‍മാരാണുള്ളത്. 3,13,049 പുരുഷ വോട്ടര്‍മാരും 3,34,321 സ്ത്രീ വോട്ടര്‍മാരും 8 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

20 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. ജില്ലയിലെ മൂന്ന് നഗരസഭകളിലും 23 ഗ്രാമ പഞ്ചായത്തുകളിലുമായി ആകെ 828 പോളിങ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. നഗരസഭകളില്‍ 104 ബൂത്തുകളും ഗ്രാമപഞ്ചായത്തുകളില്‍ 724 ബൂത്തുകളുമുണ്ട്. 23 ഗ്രാമപഞ്ചായത്തുകളിലെ 450 വാര്‍ഡുകളിലേക്കും നാല് ബ്ലോക്ക് പഞ്ചായത്തുകളിലെ 59 ഡിവിഷനുകളിലേക്കും ജില്ലാ പഞ്ചായത്തിന്റെ 17 ഡിവിഷനുകളിലേക്കും മൂന്ന് നഗരസഭകളിലെ 103 വാര്‍ഡകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.