കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്റെ ഡാക് അദാലത്ത് ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പയ്യാമ്പലത്തുള്ള കണ്ണൂര്‍ ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. മെയില്‍, സ്പീഡ് പോസ്റ്റ് സര്‍വീസ്, പാഴ്‌സല്‍ കൗണ്ടര്‍ സേവനങ്ങള്‍, സേവിംഗ്‌സ് ബാങ്ക്, മണി ഓര്‍ഡറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അദാലത്തില്‍ പരിഗണിക്കും. തപാല്‍ വകുപ്പിന്റെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള പരാതികള്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കണ്ണൂര്‍ ഡിവിഷന്‍, കണ്ണൂര്‍-670001 എന്ന വിലാസത്തില്‍ ഡിസംബര്‍ 15 നകം ലഭിക്കണം.