ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 75-ാം വാര്‍ഷികത്തില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 1200ല്‍പരം പൊതുഗ്രന്ഥശാലകളില്‍ റിപ്പബ്ലിക്ക് ദിന സദസുകളും അക്ഷര കരോളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ചിത്രരചന, പോസ്റ്റര്‍ നിര്‍മാണം, ക്വിസ് മത്സരം, ഡോക്യുമെന്ററി പ്രദര്‍ശനം, എക്സിബിഷനുകള്‍, വിജ്ഞാനസദസുകള്, കവിതകളുടെയും ഗാനങ്ങളുടെയും ആലാപനം, മുതിര്‍ന്ന പൗരന്മാരെയും എഴുത്തുകാരെയും കലാകാരന്മാരെയും ആദരിക്കല്‍ എന്നീ പരിപാടികളും നടക്കും. വായനശാല പരിധിയിലെ എല്ലാ വീടുകളും അക്ഷര കരോള്‍ സംഘങ്ങള്‍ സന്ദര്‍ശിക്കാനും ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിച്ചു. വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ’ എന്ന സന്ദേശവുമായാണ് പരിപാടി നടത്തുന്നത്.
യോഗത്തില്‍ പ്രസിഡന്റ് മുകുന്ദന് മഠത്തില്‍ അധ്യക്ഷനായി. സെക്രട്ടറി പി.കെ വിജയന്, സംസഥാന എക്സിക്യൂട്ടീവ് അംഗം ഡോ.ടി.കെ പ്രിയ, ടി. പ്രകാശന്, രാജേഷ് മാത്യു എന്നിവര്‍ സംസാരിച്ചു.
