സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് പ്രോഗ്രാമിലേക്ക് പ്ലസ് ടു / തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സൈക്കോളജി, ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചു. http://app.srccc.in/register എന്ന ലിങ്ക് വഴിയും അംഗീകൃത പഠന കേന്ദ്രങ്ങൾ വഴിയും ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.srccc.in ൽ ലഭിക്കും. അപേക്ഷ ഡിസംബർ 31 വരെ സ്വീകരിക്കും. കൂത്തുപറമ്പ് മൈൻഡ്സെറ്റ് ട്രെയിനിംഗ് അക്കാദമി ആൻഡ് കൗൺസിലിംഗ് സെന്റർ ഫോൺ: 9446300661, 7034300661
