കുടുംബശ്രീ ജില്ലാ മിഷന്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസുമായി സഹകരിച്ച് ട്രൈബല്‍ ജി.ആര്‍.സി പദ്ധതിയുടെ ഭാഗമായി ജന്‍ഡര്‍ അവബോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ കെ. കെ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 120 ഓളം പ്രൊമോട്ടര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ടി. പി ശ്രീകല അധ്യക്ഷയായ പരിപാടിയില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി. എസ് ശ്രീനാഥ്, ജൂനിയര്‍ സൂപ്രണ്ട് കെ. ആര്‍ രജീഷ്, കുടുംബശ്രീ ജന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ആശ പോള്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ കെ.പി ബബിത എന്നിവര്‍ സംസാരിച്ചു.
