നടവയൽ ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വ്യാവസായിക ഉത്പ്പന്ന പ്രദർശന-വിപണന മേള സംഘടിപ്പിക്കും. ഡിസംബർ 25 മുതൽ 2026 ജനുവരി ഒന്ന് വരെ നടവയൽ സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മേള ഡിസംബർ 25 വൈകുന്നേരം മൂന്നിന് പട്ടിക ജാതി-പട്ടിക വർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 40 ലധികം എം.എസ്.എം.ഇ യൂണിറ്റുകൾ മേളയിൽ പങ്കെടുക്കും. എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി ഒൻപത് വരെ പ്രദർശന വിപണന മേള നടക്കും. തേൻ, മുള, കാപ്പി എന്നിവയിൽ നിന്നുള്ള മുല്യവർദ്ധിത ഉത്പന്നങ്ങൾ, മൺപാത്രങ്ങൾ, മറ്റ് തനത് ഉത്പന്നങ്ങൾ എന്നിവ മേളയിലുണ്ടാകും.
