പ്രൊബേഷന്‍ പക്ഷാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ്, കണ്ണൂർ ജില്ലാ പ്രൊബേഷന്‍ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവയുടെ നേതൃത്വത്തില്‍ സ്റ്റേക്ക് ഹോള്‍ഡേഴ്സിനായി ശില്‍പശാല സംഘടിപ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനുമായ കെ.ടി നിസാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കോടതി ബൈസെന്റിനറി ഹാളില്‍ നടന്ന ശില്‍പശാലയില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു അധ്യക്ഷനായി. തലശ്ശേരി അസി. സൂപ്രണ്ട് ഓഫ് പോലീസ് പി.ബി കിരണ്‍ മുഖ്യാതിഥിയായി. പ്രൊബേഷനും മറ്റു സാമൂഹ്യ പ്രതിരോധ മാര്‍ഗങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ ഇടപെടലുകളും എന്ന വിഷയത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു, നേര്‍വഴി പദ്ധതിയും പ്രൊബേഷന്‍ പുനരധിവാസ പദ്ധതികളും എന്ന വിഷയത്തില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ ഷുഹൈബ് എന്നിവര്‍ ക്ലാസെടുത്തു.
കണ്ണൂര്‍ റൂറല്‍ നര്‍കോട്ടിക്ക് സെല്‍ ഡിവൈഎസ്പി വിന്‍സെന്റ് ജോസഫ്, വിമുക്തി മാനേജര്‍ അരുണ്‍ ദാമോദരന്‍, ഡി എല്‍ എസ് എ സെഷന്‍ ഓഫീസര്‍ പി.വി സനല്‍ കുമാര്‍, പ്രൊബേഷന്‍ അസിസ്റ്റന്റ് കെ ജ്യോതി എന്നിവര്‍ പങ്കെടുത്തു.
