കൊല്ലം ജില്ലയിലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് മധുരമേകാന്‍ കുടുംബശ്രീയുടെ കേക്ക് വിപണനമേള കളക്ട്രേറ്റ് അങ്കണത്തില്‍ തുടങ്ങി. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കേക്ക് യൂണിറ്റുകളുടെ ഉത്പന്നങ്ങള്‍, പലഹാരങ്ങള്‍, പായസം, മുന്തിരിച്ചാറ്, തേന്‍, ഇതരഭക്ഷ്യഉല്പ്പന്നങ്ങള് എന്നിവയാണിവിടെയുള്ളത്. ഡിസംബര്‍ 31 വരെ രാവിലെ 9:30 മുതല്‍ വൈകിട്ട് 5:30 വരെയാണ് പ്രവര്‍ത്തനസമയം. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ മീന മുരളീധരന്, ആതിര കുറുപ്പ്, നബാര്‍ഡ് ഡി.ഡി.എം രാഖി മോള് ജെ, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
