കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സാമുഹ്യ നീതി വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സർഗ്ഗോത്സവം ‘സവിശേഷ Carnival of the Different’ ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും. ഭിന്നശേഷിക്കാരായ ആർട്ടിസ്റ്റ്/ ഡിസൈനർമാരിൽ നിന്നും പ്രോഗ്രാമിന്റെ ലോഗോ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഡിസൈൻ ക്യാഷ് അവാർഡ്, മൊമൊന്റോ, സർട്ടിഫിക്കറ്റ് എന്നിവ നൽകും. ലോഗോ ഡിസൈൻ പി.ഡി.എഫ് ഫോർമാറ്റിൽ ഡിസംബർ 31 നകം savisheshacarnival@gmail.com എന്ന ഇ മെയിലിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 1800 120 1001.
