കുടുംബശ്രീ ജില്ലാ മിഷനും നബാര്‍ഡും സംയുക്തമായി കാര്‍ഷിക, മൃഗസംരക്ഷണ, വ്യവസായ, ക്ഷീരവികസന,ഫിഷറീസ് വകുപ്പുകളുടെ സഹകരണത്തോടെ മലപ്പുറം ടൗണ്‍ഹാളില്‍ വച്ച് സംഘടിപ്പിച്ച ജില്ലാതല ക്രിസ്മസ്- ന്യൂ ഇയര്‍ എക്സ്പോ പി.പി. സുനീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് മുഖ്യാതിഥിയായി.

മേളയില്‍ ഭക്ഷ്യ-ഉത്പന്ന-വിപണ-കേക്ക് സ്റ്റാളുകളും കുടുംബശ്രീ സംരംഭകര്‍ ഒരുക്കിയിരുന്നു. പരിപാടിയില്‍ ജില്ലയിലെ എല്ലാ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കും അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ എ.ഡി.എം.സി ആര്‍. രഗീഷ്, ടി.വി. പ്രസാദ്, ഇ. സനീറ, മലപ്പുറം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എസ്. ബീന. ജില്ലാ ഇന്‍ഡസ്ട്രീസ് സെന്റര്‍ മാനേജര്‍ അബ്ദുള്‍ ലത്തീഫ്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ. ശ്രീജേഷ്, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ എം.വി. അഞ്ജനദേവ്, മലപ്പുറം സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ അനൂജാദേവി, ജുമൈല, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്ലോക്ക് കോ-ഓഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.