ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

എടപ്പാള്‍ ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ -ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് എസ്.സി വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. എസ്.സി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുള്ളവരെ പരിഗണിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 6 ന് രാവിലെ 11 ന് എടപ്പാള്‍ ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പൽ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 7558852185, 8547954104

അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

തിരൂര്‍ സബ് കോടതിയിലെ അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഒഴിവിലേക്ക് യോഗ്യരായ അഭിഭാഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിഭാഷകവൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയവരും 60 വയസ്സിനു താഴെ പ്രായമുള്ളവരുമായ നിശ്ചിത യോഗ്യതയുള്ള അഭിഭാഷകരെയാണ് നിയമിക്കുന്നത്. താല്പര്യമുള്ള അഭിഭാഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ജനനതീയതി തെളിയിക്കുന്നതിനായി എസ്.എസ്.എല്‍.സി ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അഭിഭാഷകവൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് /സെക്രട്ടറിയുടെ അസ്സല്‍ സാക്ഷ്യപത്രം എന്നിവ സഹിതം വിശദമായ അപേക്ഷ ജനുവരി 13 ന് വൈകീട്ട് അഞ്ചിനകം ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0483-2739584

ഡോക്ടര്‍ നിയമനം

മലപ്പുറം മുനിസിപ്പാലിറ്റി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സായാഹ്ന ഒ.പിയിലേക്ക് എല്‍.എസ്.ജി.ഡി മുഖേന താല്‍കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡിൻ്റെ പകര്‍പ്പും സഹിതം 2026 ജനുവരി ഒന്നിന് ഉച്ചക്ക് 12ന് മുമ്പായി മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. ജനുവരി 3 ന് രാവിലെ 10.30 ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) അസ്സല്‍ രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0483 2734866