കൊല്ലം ജില്ലാ ജയിലില്‍ ഇന്ത്യന്‍ റയര്‍ എര്‍ത്ത് ലിമിറ്റ് ചവറയുടെ സി.എസ്.ആര്‍ ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫയറിന്റെ പ്രവര്‍ത്തനോദ്ഘാടനം എം മുകേഷ് എം.എല്‍.എ നിര്‍വഹിച്ചു. കൗണ്‍സിലര്‍ ബി ശൈലജ അധ്യക്ഷയായി. ജയില്‍ അന്തേവാസികള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാനാണ് 100 ലിറ്റര്‍ കപ്പാസിറ്റിയുള്ള വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചത്.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. എസ് ശിവകുമാര്‍, ചവറ ഐആര്‍ഇ ഇന്ത്യ ലിമിറ്റഡ് മേധാവിയും ജനറല്‍ മാനേജരുമായ എന്‍ എസ് അജിത്ത്, ചവറ ഐ ആര്‍ ഇ ഇന്ത്യ ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ എസ് ഭക്ത ദര്‍ശന്‍, ജില്ലാ ജയില്‍ സൂപ്രണ്ട് വി ആര്‍ ശരത്, ജില്ലാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജി എസ് സ്‌നേഹ തുടങ്ങിയവര്‍ പങ്കെടുത്തു.
