സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ 2026 ന്റെ രണ്ടാംഘ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊല്ലം ജില്ലയിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കറിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ അവലോകനയോഗം ചേര്‍ന്നു. രണ്ടാംഘട്ട’ ഹിയറിങ്ങിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സ്‌പെഷ്യല്‍ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനപുരോഗതി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് വിശദീകരിച്ചു. എസ്.ഐ.ആര്‍ വോട്ടേഴ്‌സ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ സി.ഇ.ഒ വിലയിരുത്തി.
യോഗത്തിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കന്റോണ്‍മെന്റ് കോമ്പൗണ്ടിലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വെയര്‍ഹൗസിലും പരിശോധന നടത്തി. വിവിധ ലോക്‌സഭാമണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കുള്ള സുരക്ഷാക്രമീകരണങ്ങളാണ് വിലയിരുത്തിയത്. വെയര്‍ഹൗസിലെ സിസിടിവി ദൃശ്യങ്ങളും നിരീക്ഷിച്ചു.
