തൊഴില്‍ മേഖലകളില്‍ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്‍, പനമരം സി.ഡി.എസിന്റെ സഹകരണത്തോടെ ഉയരെ ജെന്‍ഡര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം ഉദ്ഘാടനം ചെയ്തു. വിഷന്‍ 2031ന്റെ ഭാഗമായി സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാനമായി ഉയര്‍ത്തുന്നതിനായി ആരംഭിച്ച നയി ചേതന 4.0- ദേശീയ ജന്‍ഡര്‍ ക്യാമ്പയിനുമായി സംയോജിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ക്യാമ്പയിന്റെ ഭാഗമായി അഞ്ച് വ്യത്യസ്ത മൊഡ്യൂളുകളിലായി റിസോഴ്സ്‌പേഴ്സണ്‍മാര്‍ ക്ലാസ്സ് നയിച്ചു.

തൊഴില്‍ നൈപുണി മെച്ചപ്പെടുത്തി തൊഴില്‍ നേടാന്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, സുരക്ഷിത തൊഴില്‍ സാഹചര്യങ്ങളില്‍ അവബോധം സൃഷ്ടിക്കുക, വേതനാധിഷ്ഠിത തൊഴില്‍ നേടാന്‍ പ്രോത്സാഹനം നല്‍കല്‍ എന്നിവയാണ് ഉയരെ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. പനമരം സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രജനി ജനീഷ് അധ്യക്ഷയായ പരിപാടിയില്‍ സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു ഗോപാലന്‍, ഗ്രാമപഞ്ചായത്ത് അംഗം ബാലകൃഷ്ണന്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ അഞ്ജലി, കുടുംബശ്രീ എഫ്.എന്‍.എച്ച്.ഡബ്ല്യൂ റിസോര്‍ഴ്സ് ചെയര്‍പേര്‍സണ്‍മാരായ ജയന്തി, പുഷ്പ, മീര എന്നിവര്‍ സംസാരിച്ചു.