ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്കായി ജീവിതശൈലി രോഗപരിശോധനാ ക്യാമ്പ് നടത്തി. ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരക്കുപിടിച്ച ജീവിത രീതിയും ജീവിതശൈലീ ക്രമീകരണത്തിലുള്ള കുറവും നിമിത്തം പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ കൂടുതലായി കാണപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനെതിരെയുള്ള ബോധവത്ക്കരണവും പരിശോധനകളും ആവശ്യമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീബ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.സി.എസ്.നന്ദിനി, ഡോ.പി.എന്‍.പത്മകുമാരി, ആര്.സി.എച്ച് ഓഫീസര്‍ ഡോ.സന്തോഷ് കുമാര്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.നിരണ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ജീവിതശൈലിരോഗനിര്ണയ വിഭാഗത്തിലെ ടീം അംഗങ്ങള്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി. പ്രമേഹം, രക്താതിമര്‍ദം, ബിഎംഐ തുടങ്ങിയ പരിശോധനകളാണ് നടത്തിയത്.