23-ാമത് രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള മികച്ച മാധ്യമ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരത്തിന് അപേക്ഷിക്കാം. ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്ത പത്ര, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പു സഹിതം ഡിസംബര്‍ 12 ന് രാത്രി 8 മണിക്ക് മുന്‍പ് ടാഗോര്‍ തിയേറ്ററിലേ മീഡിയ സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. ഇത്തവണ മികച്ച ഫോട്ടോഗ്രാഫര്‍ക്കും ക്യാമറാമാന്‍മാര്‍ക്കും പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പെന്‍ഡ്രൈവിലും (രണ്ട് പകര്‍പ്പ്) ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ വെബ് ലിങ്കുകള്‍ ശളളസാലറശമമംമൃറ2018@ഴാമശഹ.രീാ എന്ന മെയിലിലോ പെന്‍ഡ്രൈവിലോ സമര്‍പ്പിക്കണം. അച്ചടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ അടങ്ങിയ പത്രത്തിന്റെ മൂന്ന് അസല്‍ പതിപ്പുകളാണ് സമര്‍പ്പിക്കേണ്ടത്. ഫോട്ടോഗ്രഫി അവാര്‍ഡിനായി എന്‍ട്രികള്‍ സമര്‍പ്പിക്കുന്നവര്‍ ഫോട്ടോകള്‍ അച്ചടിച്ച പത്രത്തിന്റെ മൂന്ന് അസല്‍ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. ക്യാമറാമാന്‍മാര്‍ക്കുള്ള അവാര്‍ഡിനായി സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടുകളാണ് നല്‍കേണ്ടത്.
അവാര്‍ഡുകളുടെ എന്‍ട്രിയോടൊപ്പം ചീഫ് എഡിറ്റര്‍/ബ്യൂറോ ചീഫിന്റെ കത്തും ടാഗോര്‍ തിയേറ്ററിലെ മീഡിയ സെല്ലില്‍ എത്തിക്കേണ്ടതാണ്. ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ലിങ്കുകളുടെ വിവരവും കത്തിനൊപ്പം വ്യക്തമാക്കിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 7907565569, 9544917693.