സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ യൂണിറ്റായ ആയൂർധാര മരുന്നുൽപ്പാദന കേന്ദ്രത്തിലെ ആയുർവേദ മരുന്നുകളുടെയും വനവിഭവങ്ങളുടെയും മൊത്ത/ചില്ലറ വ്യാപാര ഏജൻസി (ജില്ല/താലൂക്ക്/പഞ്ചായത്ത് തലങ്ങളിൽ) എടുക്കുന്നതിനും കൂടാതെ ബങ്ക്/ഔട്ട്‌ലെറ്റ് നടത്താൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആയൂർധാര ഫാർമസ്യൂട്ടിക്കൽസ്, സൗത്ത് അഞ്ചേരി, തൃശൂർ – 680006 എന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫോൺ: 0487-2354851, 9446060604.
ആയൂർധാര ഫാർമസ്യൂട്ടിക്കൽസിൽ കരാർ നിയമനം
തൃശൂർ ആയൂർധാര ഫാർമസ്യൂട്ടിക്കൽസിൽ കരാറടിസ്ഥാനത്തിൽ ഒരു പ്രൊഡക്ഷൻ മാനേജറുടെ ഒഴിവിലേക്ക് പ്രൊഡക്ഷനിൽ ആയുർവേദ മാസ്റ്റർ ഡിഗ്രി (എം.ഡി) യുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 65 വയസിന് താഴെയുള്ള ജോലിയിൽ നിന്നും വിരമിച്ചവരേയും പരിഗണിക്കും.
ഈ മാസം 18 നകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷൻ ക്ലിപ്തം നം. 4351, എ.കെ.ജി നഗർ റോഡ്, പേരൂർക്കട, തിരുവനന്തപുരം – 695005 എന്ന വിലാസത്തിൽ അപേക്ഷിക്കണം.