നിലമ്പൂര്‍-തൃക്കൈക്കുത്ത് റോഡില്‍ കളക്കണ്ടത്തുള്ള പഴയ ഓവുപാലം പുതുക്കി പണിയുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 16 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. തൃക്കൈക്കുത്ത് നിന്നും നിലമ്പൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള ചെറിയ വാഹനങ്ങള്‍ കളക്കണ്ടം – തൃക്കൈക്കുത്ത് വഴിയും വലിയ വാഹനങ്ങള്‍ പുളിക്കലോടി – വടപുറം വഴിയും തിരിഞ്ഞു പോകണം.
അകമ്പാടം-പാതാര്‍-പനങ്കയം-ഭൂദാനം റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പാതാര്‍ മുതല്‍ പനങ്കയം വരെയുള്ള പാതയില്‍ ഫെബ്രുവരി 13 മുതല്‍ 15 വരെ വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പാതാറില്‍ നിന്നും പനങ്കയം ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ അനുബന്ധ റോഡുകള്‍ വഴി തിരിഞ്ഞു പോകണം.
