കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ ഫോട്ടോ ജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്സ് കാലാവധി. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. അപേക്ഷ തപാലായോ, ഓണ്‍ലൈനായോ നല്‍കാം. https://forms.gle/xiGdyxcwViUPoUTf6 ലിങ്കിലും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി-30 വിലാസത്തില്‍ നല്‍കാം. ഫോണ്‍- കൊച്ചി 8281360360, തിരുവനന്തപുരം 9447225524.
