പണിയ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായി കിര്‍ത്താഡ്‌സും കേരള മഹിളാ സമഖ്യ സൊസൈറ്റിയും സംയുക്തമായിനടത്തുന്ന മൊട്ടത്തിക്കൂട്ട പദ്ധതിയുടെ ജില്ലാതല കണ്‍സള്‍റ്റേഷന്‍ യോഗം ചേര്‍ന്നു.  പെണ്‍കുട്ടികളുടെ സമഗ്ര മുന്നേറ്റത്തിനായിനടത്തുന്നശാക്തീകരണ പദ്ധതികള്‍ ഏറെ മാതൃകാപരമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നാടിന് വലിയ കരുത്താണെന്നും പദ്ധതിയുടെ പൂര്‍ണ്ണ വിജയത്തിനായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏകോപനവും സഹകരണവും അനിവാര്യമാണെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഐ. റ്റി.ഡി പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, ഡി.എഫ്.ഒ വി. സുന്ദരന്‍, കേരള മഹിളാ സമഖ്യ സൊസൈറ്റി സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ എല്‍. രമ ദേവി, കേരള മഹിളാ സമഖ്യ സൊസൈറ്റി സ്റ്റേറ്റ് കണ്‍സള്‍ടെന്റ് ബോബി ജോസഫ്, മാനന്തവാടി ടി.ഡി.ഒ എം. മജീദ്, വുമണ്‍ സെല്‍ എസ്. ഐ ജാന്‍സി ജോസ്, ഡി.എല്‍.എസ്.എ പി.ആര്‍ പ്രീത, സോഷ്യല്‍ വര്‍ക്കര്‍ ആശ പോള്‍ വി, ഡി.സി.പി.ഒ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഐ. സി മാജേഷ് രാമന്‍, സി.ഡബ്ല്യൂ.സി മെമ്പര്‍ സാനിയ, എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ.ശശി, കേരള സ്റ്റേറ്റ് ഐ. ടി മിഷന്‍ സ്റ്റാഫ് ഒ.ടി ശ്രീലത, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍കേരള മഹിളാ സമഖ്യ സൊസൈറ്റി വി.ഡി അംബിക, കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ റിസോഴ്സ് പേഴ്സണല്‍ വി.ആര്‍ രമ്യ, മൊട്ടത്തിക്കൂട്ട പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ അനുശ്രീ രാജീവ് കേരള മഹിളാ സൊസൈറ്റി ജില്ലാ സേവിനിമാര്‍ എന്നിവര്‍ പങ്കെടുത്തു.