ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മഹിളാപ്രധാന്‍/എസ്.എ.എസ് ഏജന്റുമാരുടെ സംഗമമായ ‘നിനവ് 2026’ സംഘടിപ്പിച്ചു.തടിയമ്പാട്  കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ദേശീയ സമ്പാദ്യപദ്ധതി വകുപ്പ് ഡയറക്ടര്‍ ആര്‍. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി അധ്യക്ഷത വഹിച്ചു. ദേശീയ സമ്പാദ്യപദ്ധതി വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ അജിത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

സംഗമത്തില്‍ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഏജന്റുമാര്‍, മികച്ച നിക്ഷേപസമാഹരണം നടത്തിയവര്‍, മുതിര്‍ന്ന ഏജന്റുമാര്‍ തുടങ്ങിയവരെ ആദരിച്ചു. ഇടുക്കി ജില്ലാ ആശുപത്രിയിലെ ഡോ. ജോസ്.ജെ മുണ്ടിയാനി  ആരോഗ്യ സെമിനാര്‍ നയിച്ചു.  തുടര്‍ന്ന് ഏജന്റുമാര്‍ അവതരിപ്പിച്ച  കലാപരിപാടികളും വേദിയില്‍ അരങ്ങേറി.

ചിത്രം :  നിനവ് 2026  ദേശീയ സമ്പാദ്യപദ്ധതി വകുപ്പ് ഡയറക്ടര്‍ ആര്‍. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

https://we.tl/t-5ayHb78bRf – (നിനവ് – വീഡിയോ ലിങ്ക്)