പട്ടികജാതി വികസന വകുപ്പ് മെഡിക്കല്‍ എന്‍ജിനീയറിങ്, എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.സയന്‍സ്, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങള്‍ക്ക് ബി-പ്ലസില്‍ കുറയാത്ത ഗ്രേഡോടെ എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത നേടിയവര്‍, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ പത്താം ക്ലാസില്‍ എ2, എ ഗ്രേഡ് കരസ്ഥമാക്കി വിജയിച്ച സി.ബി.എസ്.ഇ, ഐ.സി എസ്.സി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ആറുലക്ഷം രൂപയില്‍ അധികരിക്കരുത്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 28 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 0493 6203824.