ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രൊഫഷണല്‍ മെഡിക്കല്‍ അസ്സോസിയേഷൻ കൊഅലിഷന്‍ സംഘടിപ്പിച്ചു. ജില്ലയിലെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക, ക്ഷയരോഗ നിവാരണത്തില്‍ സാമൂഹ്യ പങ്കാളിത്തവും സ്വകാര്യ മെഡിക്കല്‍ പ്രൊഫഷണലുകളുടെ സഹകരണവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. വായുജന്യ അണുബാധ നിയന്ത്രണം, ക്ഷയരോഗ പ്രതിരോധ തെറാപ്പി,ശ്വാസകോശ ക്ഷയരോഗ നിര്‍ണ്ണയവും ചികിത്സയും ഡ്രഗ് റെസിസ്റ്റന്റ് ട്യൂബര്‍കുലോസിസ് എന്നി വിഷയങ്ങളില്‍ വിദഗ്ദര്‍ ക്ലാസുകള്‍ നയിച്ചു.

കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ മാന്തവാടി ഗവ.മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പാള്‍ ഡോ.ആര്‍. ചാന്ദ്‌നി, ജില്ലാ ക്ഷയരോഗ കേന്ദ്രം കണ്‍സള്‍ട്ടന്റ് ഡോ.എ അജിത്, ക്ഷയരോഗ കണ്‍സള്‍ട്ടന്റ് ഡോ. എ.വി ഗായത്രി,ജില്ലാ ടിബി ഓഫീസര്‍ ഡോ. പ്രിയ സേനന്‍,പ്രൊഫഷണല്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊഅലിഷന്‍ പ്രസിഡന്റ് ഡോ. എ. ഗോകുല്‍ ദേവ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ ചെയര്‍പേഴ്‌സണ്‍ ഡോ. എം.പി രാജേഷ് കുമാര്‍, പ്രൊഫഷണല്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊഅലിഷന്‍ പേട്രണ്‍ ഡോ ഭാസ്‌കരന്‍, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, ജില്ലാ ടിബി ആന്‍ഡ് എച്ച്.ഐ.വി കോ- ഓര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സണ്‍, ശ്വാസകോശ രോഗ വിദഗ്ദന്‍ ഡോ. എബ്രഹാം ജേക്കബ്, സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍, ക്ഷയരോഗ നിവാരണ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.