പനമ്പിലാവ് പാലം പുനര്‍നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് ഒന്ന് മുതല്‍ ഇതിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ഈ വഴി കടന്നു പോവേണ്ട വാഹനങ്ങള്‍ പനമ്പിലാവ് ഇരുന്നകുഴി-തോട്ടുമുക്കം-റോഡിലൂടെയും തോട്ടുമുക്കം-എടക്കാട്ടുപറമ്പ്-പനമ്പിലാവ് റോഡിലൂടെയും തിരിഞ്ഞു പോകണം.
കോഴിക്കോട് -നിലമ്പൂര്‍- ഗൂഡല്ലൂര്‍ റോഡില്‍ ചന്തക്കുന്ന് – വെളിയംതോട് പഴയ ഓവുപാലം പുതുക്കി പണിയുന്ന പ്രവൃത്തികള്‍ ആരംഭിച്ചതിനാല്‍ ഇതുവഴിയുള്ള ഗതാഗതത്തിന് പ്രവൃത്തി തീരുന്നതു വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. നിലമ്പൂരില്‍ നിന്നും വഴിക്കടവ് ഭാഗത്തേക്കും തിരിച്ചുമുള്ള വലിയ ദീര്‍ഘദൂര വാഹനങ്ങള്‍ ചന്തക്കുന്ന്-കരുളായി – കാറ്റാടിക്കടവ് – എടക്കര വഴിയും മറ്റു വാഹനങ്ങള്‍ ചന്തക്കുന്ന് – കരുളായി – വടക്കേകൈ – മുട്ടിക്കടവ് വഴിയോ, ചന്തക്കുന്ന് – മുമ്മുള്ളി- കരിമ്പുഴ വഴിയോ തിരിഞ്ഞു പോകണം.
