വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പട്ടയം കിട്ടിയതില്‍ റൊമ്പ റൊമ്പ സന്തോഷം പങ്കുവെച്ച് മുത്തുമാരി ഷണ്‍മുഖവേല്‍. ചെറുതോണിയില്‍ നടന്ന ജില്ലാതല പട്ടയ മേളയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ കൈയില്‍ നിന്നും മുത്തുമാരി പട്ടയം ഏറ്റുവാങ്ങി.

ഉടുമ്പന്‍ചോല താലൂക്കില്‍ ചിന്നക്കനാല്‍ വില്ലേജില്‍ മുത്തമ്മ ഉന്നതിയിലാണ് മുത്തുമാരി താമസിക്കുന്നത്. 49 വര്‍ഷങ്ങളായി കിട്ടാതിരുന്ന പട്ടയമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്നും സര്‍ക്കാരിനോട് ഏറെ നന്ദിയുണ്ടെന്നും മുത്തുമാരി പറഞ്ഞു.മുത്തമ്മ ഉന്നതിയിലെ 100 കുടുംബങ്ങള്‍ക്കാണ് ഇത്തവണത്തെ പട്ടയമേളയില്‍ പട്ടയം ലഭിച്ചത്.