പൊതുജനാരോഗ്യ രംഗത്ത് മികച്ച പശ്ചാത്തല സൗകര്യങ്ങളും ആരോഗ്യ സംവിധാനങ്ങളും ഉറപ്പാക്കിയതായി ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. നെടുമണ്‍കാവ് സാമൂഹികാരോഗ്യകേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം സി.എച്ച്.സി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രണ്ടു കോടി രൂപ ചെലവിലാണ് പുതിയ ബ്ലോക്ക് നിര്‍മാണം. ഹെല്‍ത്ത് ഗ്രാന്റായ 40 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന ലാബിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പരിശോധനകളെല്ലാം വേഗത്തിലാകും. നെടുമണ്‍കാവ് ആരോഗ്യകേന്ദ്രത്തില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷയായി. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനു ബിനോദ്, വൈസ് പ്രസിഡന്റ് എന്‍.എസ് സജീവ്, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ എസ്.വിനയന്‍, പി.ഷീജ, ബ്ലോക്ക് അംഗങ്ങളായ ആര്‍.ഗീതാകുമാരി, ജലജാ ബാലകൃഷ്ണന്‍, ശൈലജ, രാജ്‌മോഹന്‍, സന്തോഷ് ശ്രീസായി, ആതിര ജോണ്‍സണ്‍, ബിബിന്‍ റോയ്, വാര്‍ഡ് അംഗങ്ങളായ യു.അശ്വതി, അനീഷ് സുധി, ലേഖ കുമാരി, എസ്.അഖിലദാസ്, നെടുമണ്‍കാവ് സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.