തേങ്കുറിശ്ശി ഗ്രാമ പഞ്ചായത്തില്‍ 420 പട്ടികജാതി കുടുംബങ്ങള്‍ക്കുളള വാട്ടര്‍ടാങ്ക് വിതരണോദ്ഘാടനം പ്രസിഡന്റ് ഇ. ഇന്ദിര നിര്‍വഹിച്ചു. 1200000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. വൈസ് പ്രസിഡന്റ് ആര്‍. രവീന്ദ്രന്‍ അധ്യക്ഷനായ പരിപാടിയില്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ശാന്ത, അസിസ്റ്റന്റ് സെക്രട്ടറി കെ. കിഷോര്‍, സെക്രട്ടറി കെ. ദിനേഷ് സംസാരിച്ചു.