നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെത്തിയ പൊതു നിരീക്ഷകന്‍ ഷെവാങ് ഗ്യാചോ ബൂട്ടിയ സിവില്‍ സ്റ്റേഷനിലെ ബി3 ബ്ലോക്കില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ മോണിറ്ററിങ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സെല്‍ (എം.സി.എം.സി.) സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തിരൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങളുടെ ചുമതലയുള്ള ഗ്യാചൊ ബൂട്ടിയ ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ സജ്ജീകരിച്ച തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമും സന്ദര്‍ശിച്ചു. കാലിക്കറ്റ് സര്‍വകലാശാല കാര്‍ഡമമം ഗസ്റ്റ് ഹൗസില്‍ 15-ാം നമ്പര്‍ മുറിയില്‍ രാവിലെ 8.30 മുതല്‍ 9.30 വരെ പൊതു നിരീക്ഷകന്‍ പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങളില്‍ നിന്ന് സ്വീകരിക്കും. ഫോണ്‍- 9074886202. ഇമെയില്‍-: generalobserver045046@gmail.com.