കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ കുട്ടികൾക്കായി ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുന്ന ‘കളിമുറ്റം’ വേനലവധിക്കാല ക്ലാസുകളിലേക്ക് അപേക്ഷിക്കാം. 4 മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. എയ്‌റോമോഡലിംഗ്, സംഗീതം, നൃത്തം, അബാക്കസ്, ഗിറ്റാർ, വയലിൻ, തബല, കീബോർഡ്, നാടകം, ക്രാഫ്റ്റ്, യോഗ, ചിത്രരചന തുടങ്ങി 26 വിഷയങ്ങളിൽ പരിശീലനം നൽകുന്നു. വാഹന സൗകര്യമുണ്ട്. രജിസ്‌ട്രേഷനായി 8590774386 / 2316477 നമ്പറുകളിൽ ബന്ധപ്പെടണം.