ബിരുദതല പ്രവേശനത്തിനുള്ള സി.യു.ഇ.ടി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) മോക്ക് ടെസ്റ്റുകൾ നടത്തും. ‘ കീ ടു എൻട്രൻസ് ’ പോർട്ടലിൽ മെയ് 1 മുതൽ ടെസ്റ്റുകൾ എഴുതാൻ കഴിയും. വിദ്യാർഥികൾക്ക് സ്‌കൂളിൽ നിന്നും ലഭിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് entrance.kite.kerala.gov.in വഴി സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം. ലോഗിൻ ലഭിച്ചിട്ടില്ലാത്ത കുട്ടികൾ സ്‌കൂൾ പ്രിൻസിപ്പലിനെയോ നോഡൽ അധ്യാപകനെയോ ബന്ധപ്പെടണം.
