➣ നെയ്യാറ്റിൻകര കുളത്തൂർ ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷത്തിൽ കോളേജ് സൈക്കോളജിസ്റ്റിന്റെ (ഓൺ കോൺട്രാക്ട്) ഒരു ഒഴിവുണ്ട്. റഗുലർ പഠനത്തിലൂടെ സെക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി മേയ് 26 ന് ഉച്ചക്ക് 12 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ജീവനിയിലെ പ്രവൃത്തി പരിചയം, അധിക വിദ്യാഭ്യാ യോഗ്യത/ അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസിലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്.
➣ ജീവനി കോളേജ് മെന്റൽ വെൽബീയിങ് പ്രോഗ്രാം എന്ന പദ്ധതിയുടെ ഭാഗമായി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് തലശ്ശേരി, ചൊക്ലിയിൽ 2026-27 അക്കാദമിക വർഷത്തേക്ക് കോളേജ് സൈക്കോളജിസ്റ്റ് (ഓൺ കോൺട്രാക്ട്) നെ നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 30 രാവിലെ 10 മണിക്ക് കോളേജിൽ അഭിമുഖത്തിന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: https://govtcollegetly.ac.in, 9188900210.
➣ കാര്യവട്ടം സർക്കാർ കോളേജ്, എസ്. എൻ. കോളേജ് ചെമ്പഴന്തി, തിരുവനന്തപുരം, NISH എന്നിവിടങ്ങളിലായി 2026-27 അധ്യയന വർഷത്തിലേക്ക് താൽക്കാലികമായി കോളേജ് സൈക്കോളജിസ്റ്റ്മാരുടെ ഒഴിവുണ്ട്. (കോളേജുകളെ ക്ലസ്റ്ററുകൾ ആയി തിരിച്ചു ആകെ 3 ഒഴിവുകൾ) ഉദ്യോഗാർത്ഥികൾ റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവർ ആയിരിക്കണം. ക്ലിനിക്കൽ സൈക്കോളജിയിലെ പ്രവർത്തി പരിചയം അഭിലഷണീയ യോഗ്യതയായി പരിഗണിക്കുന്നതാണ്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 26 രാവിലെ 10 മണിക്ക് അഭിമുഖത്തിന് എത്തിച്ചേരണം. വിശദവിവരങ്ങൾക്ക്: 0471 2417112, 9188900161.
➣ മലയിൻകീഴ് എംഎംഎസ് ഗവ. ആർട്‌സ് ആന്റ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷത്തേക്ക് 2 കോളേജ് സൈക്കോളജിസ്റ്റുമാരെ പ്രതിമാസം 20000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 29 രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ വച്ച് നടക്കുന്നതാണ്. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2282020.
➣ കോളേജ് വിദ്യാഭ്യാസവകുപ്പിന് കീഴിൽ കേരള സർക്കാർ ആവിഷ്‌കരിച്ച ജീവനി മെന്റൽ വെൽ ബീയിംഗ് പദ്ധതി പ്രകാരം യൂണിവേഴ്സിറ്റി കോളേജിലേക്കും കോളേജിനെ ചുതലപ്പെടുത്തിയിരിക്കുന്ന മറ്റു കോളേജുകളിലേക്കും സൈക്കോളജിസ്റ്റുമാരെ താൽകാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 26 രാവിലെ 11 ന് നടക്കും. സൈക്കോളജിയിലെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ജീവനിയിലും ക്ലിനിക്കൽ / കൗൺസിലിംഗ് മേഖലയിലെയും പ്രവൃത്തി പരിചയം, അധികവിദ്യാഭ്യാസ യോഗ്യത, അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളായി പരിഗണിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് പ്രിൻസിപ്പാളിന് മുന്നിൽ ഹാജരാകണം.
