സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ വടക്കാഞ്ചേരി ആര്യംപാടത്തുള്ള മോഡൽ സായംപ്രഭ ഹോമിലേക്ക് ഫെസിലിറ്റെറ്റർ/മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണ് നിലവിലുള്ളത്.
അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. സോഷ്യോളജി വിഷയത്തിലുള്ളവർക്ക് മുൻഗണന ലഭിക്കും. സാമൂഹ്യസേവന മേഖലകളിലോ മുതിർന്ന പൗരൻമാരുടെ ക്ഷേമപദ്ധതികളിലോ പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും. ഹോമിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കൽ, മറ്റ് സായംപ്രഭ ഹോമുകളുടെ മോണിറ്ററിംഗ്, ഫീൽഡ് തല ഇടപെടലുകൾ, പരിശീലന പരിപാടികൾ സംഘടിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് അഭിലഷണീയമാണ്. മുതിർന്ന പൗരൻമാരോട് അനുകമ്പയും സഹാനുഭൂതിയും സേവന മനോഭാവവും ഉണ്ടായിരിക്കണം. പരമാവധി പ്രായപരിധി 45 വയസാണ്. പ്രതിമാസ വേതനം 21,000 രൂപ.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2026 മേയ് 29 ന് രാവിലെ 10 മണിക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ്, തൃശ്ശൂർ-680020 എന്ന വിലാസത്തിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487-2321702.
