ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഒക്കുപേഷണൽ തെറാപ്പിസ്റ്റ് തസ്തികയിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഒരു ഒഴിവ് നിലവിലുണ്ടെന്ന് പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ് അറിയിച്ചു. യോഗ്യരായ ഈഴവ വിഭാഗം ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗങ്ങളിലെയും ഓപ്പൺ വിഭാഗത്തിലെയും ഉദ്യോഗാർഥികളെ സംവരണ ക്രമപ്രകാരം പരിഗണിക്കും. 2026 ജനുവരി 1ന് 41 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ബാധകമാണ്. പ്രതിമാസ ശമ്പളം 32,550 രൂപയാണ്. ബാച്ചിലർ ഡിഗ്രി ഇൻ ഒക്കുപേഷണൽ തെറാപ്പി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 2026 ജൂൺ 2നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട സ്ഥാപന മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്.