കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്ന മക്കൾക്ക് 2026-27 അധ്യയന വർഷത്തേക്കുള്ള പഠനകിറ്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഭീമൻപടിയിലുള്ള ജില്ലാ ഓഫീസിൽ മേയ് 15 വരെ സ്വീകരിക്കും.