കൊച്ചി: ജൈവ കൃഷി പ്രോത്സാഹനവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വിവിധ മേഖലകളിലായി അവാർഡുകൾ നൽകുന്നു. ജില്ലാ തലത്തിൽ മികച്ച ജൈവ പഞ്ചായത്തിനും, സംസ്ഥാന തലത്തിൽ  ജൈവ കൃഷി വ്യാപനത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന നിയോജക മണ്ഡലം, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്കുമാണ് അവാർഡുകൾ നൽകുന്നത്

 

2017 ഏപ്രിൽ മുതൽ 2018 ജൂലൈ 31 വരെ നടത്തിയ ജൈവ കൃഷി വ്യാപന പ്രവർത്തനങ്ങളും നേട്ടങ്ങളുമാണ് അവാർഡിനായി പരിഗണിക്കുക. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന മികച്ച ജൈവ കാർഷിക നിയോജക മണ്ഡലത്തിന് 15 ലക്ഷം രൂപയും, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ,പഞ്ചായത്ത് എന്നിവയ്ക്ക് മൂന്ന് ലക്ഷം രൂപ വീതവും  നൽകും.  അർഹരായ പഞ്ചായത്തുകൾ/കോർപ്പറേഷൻ/മുനിസിപ്പാലിറ്റി / നിയോജക മണ്ഡലം എന്നിവ കൃഷി ഓഫീസർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എന്നിവരുടെ ശുപാർശയോട് കൂടി 2019 ജനുവരി 15ന് മുൻപായി പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് അപേക്ഷകൾ നൽകണം.