ആലപ്പുഴ: കുടുംബശ്രീ ഡിഡിയു-ജികെവൈ എന്നിവയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ വൈ.എം.സി.എ ജം. സമീപമുള്ള എൻ.ഐ.ഐ.ടി സെന്ററിൽ ഡാറ്റാ എൻട്രി ഓപറേറ്റർ കോഴ്‌സ് തുടങ്ങുന്നു. 18നും 35നുമിടയിൽ പ്രായമുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ക്രിസ്ത്യൻ, മുസ്ലീം യുവതി യുവാക്കൾക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർക്കായി 28ന്്് മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 11 മണിക്ക് മൊബിലൈസേഷൻ ക്യാമ്പ് നടത്തും. വിദ്യാഭ്യാസ യോഗ്യത :എസ.എസ്.എൽ.സി /പ്ലസ്ടു.