സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ നിർവഹിച്ചു. sarva.kerala.gov.in എന്ന വെബ്‌സൈറ്റിൽ സർവവിജ്ഞാനകോശത്തിന്റെ 15 വാല്യങ്ങളുടെ ശീർഷകലിസ്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടികയിൽെ ലിങ്ക് വഴി വെബ് എഡിഷനിലേക്ക് പോകാനാകും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ എല്ലാ പ്രസിദ്ധീകരണങ്ങളുടെയും ശീർഷകലിസ്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എ.ആർ. രാജൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എം. ശശിധരൻ, സി-ഡിറ്റ് പ്രതിനിധി ശിവരാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
