കൊച്ചി: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽ തീറ്റപ്പുല്‍ക്കൃഷി വിളവെടുപ്പ്, വിപണനം എന്നിവയുടെ ഉദ്ഘാടനം ഞാറക്കല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം. സമിത , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.കെ.കെ.ജോഷി, ഞാറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷില്‍ഡ റെബേര എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. 2018-19 സാമ്പത്തികവര്‍ഷത്തില്‍ നടപ്പിലാക്കിയ തീറ്റപ്പുൽ കൃഷി പദ്ധതി ബ്ലോക്കിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വ്യാപിപ്പിച്ചിട്ടുണ്ട്. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് സ്വയംസഹായ ഗ്രൂപ്പുകളിലൂടെയാണ് തീറ്റപ്പുൽകൃഷി നടത്തുന്നത്.

സ്വയംസഹായ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ തീറ്റപ്പുല്‍ കൃഷി ചെയ്ത് വിളവെടുത്ത് മിതമായ വിലക്കാണ് ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്നത്. വരുംവര്‍ഷത്തിലും ഈ പദ്ധതി നടപ്പിലാക്കുമെന്ന് ബ്ലോക്ക് പ്രസിഡന്‍റ് ഡോ. കെ.കെ. ജോഷി പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തുളസി സോമന്‍, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.വി.ലൂയിസ്, എ.എന്‍.ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡെയ്സി തോമസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കൊച്ചുറാണി ജേക്കബ്ബ്, മിനി ദിലീപ്, മണി സുരേന്ദ്രന്‍, ലൈമി ദാസന്‍, സാജു മേനാച്ചേരി, ക്ഷീര വികസന ഓഫീസര്‍ രതീഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽ തീറ്റപ്പുല്‍ക്കൃഷി വിളവെടുപ്പ്, വിപണനം എന്നിവയുടെ ഉദ്ഘാടനം ഞാറക്കല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം. സമിത , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.കെ.കെ.ജോഷി, ഞാറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷില്‍ഡ റെബേര എന്നിവര്‍ ചേര്‍ന്ന് നിർവഹിക്കുന്നു