ആലപ്പുഴ: ജില്ലയിലെ മാരാരിക്കുളം വടക്ക്, പുന്നപ്ര വടക്ക്, രാമങ്കരി, തുറവൂര്‍, കടക്കരപ്പള്ളി, ബുധനൂര്‍, വള്ളികുന്നം, തൃക്കുന്നപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളെ സമ്പൂര്‍ണ്ണ ഭക്ഷ്യ സുരക്ഷ ഗ്രാമപഞ്ചായത്തുകളാക്കുന്നു.
സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ ഭക്ഷ്യ ഉല്‍പാദന വിതരണ സ്ഥാപനങ്ങളുടെയും പട്ടിക തയ്യാറാക്കി ലൈസന്‍സ് /രജിസ്‌ട്രേഷന്‍ നല്‍കുന്നതിനായി മേളകള്‍ സംഘടിപ്പിക്കും.
സ്വകാര്യ- പൊതു ഉടമസ്ഥതയിലുള്ള എല്ലാ കുടിവെള്ളവിതരണ സ്രോതസ്സുകളിലേയും ജലത്തിന്റെ ഗുണനിലവാര പരിശോധന, അങ്ങനവാടികളിലേയും സ്‌കൂളുകളിലെയും ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്ന അതിനുവേണ്ട നടപടികള്‍, പൊതുജനങ്ങള്‍ക്ക് ‘സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം’ എന്ന വിഷയത്തെ ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസുകള്‍, ഓര്‍ഗാനിക് ഫാമിംഗ് ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയും നടത്തും. വഴിയോരക്കച്ചവടക്കാര്‍, മത്സ്യമാംസങ്ങള്‍- പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസുകളും നല്‍കും.
