ആലപ്പുഴ: ആർമി, നേവി,എയർഫോഴ്‌സ് എന്നീ സേനകളിൽ നിന്നും വിരമിച്ച പത്താം ക്ലാസ്,ഐ.ടി.ഐ യോഗ്യതയുള്ള 55 വയസിൽ താഴെ പ്രായമുള്ള ഫിസിക്കൽ ഫിറ്റ്‌നസുള്ള വിമുക്ത ഭടന്മാരിൽ നിന്ന് ഗേറ്റ് മാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ റയിൽവേ മൈസൂർ ഡിവിഷനിൽ ഗേറ്റ്മാൻ തസ്തികയിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അവസാന തീയതി.11.02.2019. അപേക്ഷാ ഫോമിനും മറ്റു വിവരങ്ങൾക്കും: swr.indianrailways.gov.in.