കോതമംഗലം: മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ മാതൃകയായ വാരപ്പെട്ടി ഇനി ഹരിത പഞ്ചായത്ത്. ഹരിത കേരളമിഷന്റെ നേതൃത്വത്തില്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടക്കിയാണ് കോതമംഗലം ബ്ലോക്ക് പഞ്ചായ ത്തിന് കീഴിലുള്ള വാരപ്പെട്ടി പഞ്ചായത്ത് ഈ ബഹുമതി കരസ്ഥമാക്കിയത്. പദ്ധതിയുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടത്തിയത്. ഉറവിട മാലിന്യ സംസ്‌ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളില്‍ ബയോ ഗ്യാസ് പ്ലാന്റു കളും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബയോപോട്ടുകളും സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തു. കമ്മ്യൂണിറ്റി ഹാളിനോടു ചേര്‍ന്ന് ബയോബിന്നുകളും സ്ഥാപിച്ചു. പഞ്ചായ ത്തിന്റെ പൊതു പ രിപാടികള്‍ ഹരിത പെരുമാറ്റചട്ടമനുസരിച്ച് നടപ്പിലാക്കുന്നതിനായി സ്റ്റീല്‍ പ്ലേറ്റു കളും ഗ്ലാസ്സുകളും വിതരണം ചെയ്തു. പ്ലാസ്റ്റിക്ക്
സഞ്ചികളുടെ ഉപയോഗം കുറയ്ക്കുന്നതിനായി കുടുംബശ്രീയുടെ സഹായത്തോടെ തുണി സഞ്ചികള്‍നിര്‍മിച്ച് എല്ലാ വീടുകളിലും വിതരണം ചെയ്തിട്ടുണ്ട്. അജൈവമാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിനായി 25 അംഗ ങ്ങള്‍ അടങ്ങുന്ന ഹരിതകര്‍മസേനയും പഞ്ചായത്തില്‍ സേവന സന്നദ്ധരായി രംഗ ത്തു ണ്ട്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ എംസിഎഫില്‍ സംഭരിച്ച് പുന:ചംക്രമണത്തിനായി കയറ്റിയയക്കുകയാണ് ചെയ്യുന്നത്. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികളാണ് പഞ്ചായത്ത് സ്വീകരിക്കുന്നത്. ശുചിത്വാവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ശുചിത്വസന്ദേശ യാത്ര സംഘടിപ്പിച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ഹരിത കേരളം മിഷന്‍ പഞ്ചായത്തിനെ ബഹുമതിക്കായി തെരഞ്ഞെടുത്തത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളംമിഷന്‍ സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ടി.എന്‍.സീമ ബഹുമതി പ്രഖ്യാപനം നടത്തി. എറണാകുളം ജില്ലയിലെ ആദ്യ ഹരിത പഞ്ചായത്തായ വാരപ്പെട്ടിക്ക് കേരളത്തിലെ തന്നെ മികച്ചൊരു ഹരിത പഞ്ചായ ത്തായി മാറാന്‍ സാധിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഹരിതകര്‍മ്മസേനാംഗങ്ങള്‍ ഹരിത കേരള മിഷന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പഞ്ചായ ത്തിലെ സ്വാപ്പ് ഷോപ്പിന്റെ ഉദ്ഘാടനവും ഡോ.ടി.എന്‍.സീമ നടത്തി. ആന്റണി ജോണ്‍ എം.എല്‍.എ. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി ഹാളിനോട് ചേര്‍ന്നുള്ള അജൈവമാ ലിന്യ സംസ്‌ക്കരണ കേന്ദ്രം ജോയ്‌സ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിഇഒ ഷിജോ തങ്കപ്പന്റെ നേതൃത്വത്തില്‍ തയ്യാ റാക്കിയ ഹരിതഗാനം ഡോ.ടി. എന്‍.സീമ പ്രകാശനം ചെയ്തു. ഹരിതകര്‍മസേനാംഗങ്ങള്‍ ശുചിത്വസന്ദേശ ഗാനത്തിന്റെ നൃത്താവിഷ്‌ക്കാരംഅവതരിപ്പിച്ചു. ഹരിതകേരള മിഷന്‍ ജില്ലാ ടീം വാരപ്പെട്ടി പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് തയ്യാറാക്കിയ ഹരിത വാര്‍ത്തകള്‍ ചടങ്ങില്‍ പ്രകാശിപ്പിച്ചു. ഹൈടെക് ബയോ ഫെര്‍ട്ടിലൈസെഴ്‌സ് ഇന്ത്യ എംഡി ജോസ് ജോസഫ് മൂഞ്ഞേലി ഹരിതസന്ദേശം നടത്തി. ജൈവ വൈവിദ്ധ്യം, ഔഷധോദ്യാനം
നിര്‍മിച്ച് പരിപാലിക്കുന്ന ഇസ്മായില്‍ റാവുത്തറെ ആദരിച്ചു. വിദ്യാലയങ്ങള്‍ക്കും, അംഗനവാടികള്‍ക്കുംസ്റ്റീല്‍ പ്ലേറ്റുകളും, ഗ്ലാസുകളും വിവിധ സ്ഥാപന ങ്ങള്‍ക്ക് മണ്‍ഗ്ലാസുകള, എസ് സിവിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകളും അംഗന വാടികള്‍ക്ക് സൈക്കിളുകളും വിതരണം ചെയ്തു. ഇതോടനബന്ധിച്ച് മൊബൈല്‍ ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനവും നടന്നു. ഹരിത കേരളം മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ സുജിത്ത് കരുണ്‍, പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മോഹനന്‍, സവിത ശ്രീകുമാര്‍, ഡയന നോബി, കെഅനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.