തവിഞ്ഞാൽ ഇനി സമ്പൂർണ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്ത്. ഔദ്യോഗിക പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് അനീഷ സുരേന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷൈമ മുരളീധരൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർ പി.ജെ വർഗീസ് പദ്ധതി വിശദീകരിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ബാബു ഷജിൽകുമാർ, കെ ഷബിത, എൻ ജെ ഷജിത്ത്, തവിഞ്ഞാൽ കൃഷി ഓഫിസർ കെ ജി സുനിൽ, തലപ്പുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോണി, ഫുഡ് സേഫ്റ്റി ഓഫിസർമാരായ സക്കീർ ഹുസൈൻ, കെ എം വിനോദ്കുമാർ എന്നിവർ സംസാരിച്ചു.
സംസ്ഥാന സർക്കാരിന്റെ സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പാക്കുന്നതാണ് സമ്പൂർണ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതി. ജില്ലയിൽ തവിഞ്ഞാലിന് പുറമെ വെങ്ങപ്പള്ളി, നൂൽപ്പുഴ പഞ്ചായത്തുകൾ പദ്ധതിയുടെ ഭാഗമാണ്. നൂൽപ്പുഴ പഞ്ചായത്ത് തല പ്രഖ്യാപനം ഇന്ന് (ഫെബ്രുവരി 27) നടക്കും.