കാക്കനാട്: വനിതാ-ശിശു വികസന വകുപ്പിന് കീഴിൽ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ബാലനീതി നിയമപ്രകാരം പ്രവർത്തിക്കുന്ന ശിശുസംരക്ഷണ സ്ഥാപന മേധാവികൾക്ക് ഏകദിന പരിശീലന പരിപാടി നടത്തി. ബാലനീതി നിയമം 2015, അഡോപ്ഷൻ റെഗുലേഷൻ 2017 എന്നിവയെ സംബന്ധിച്ച് നടത്തിയ പരിശീലന പരിപാടി സാമൂഹിക നീതിവകുപ്പ് റീജണൽ അസിസ്റ്റൻറ് ഡയറക്ടർ പ്രീതി വിൻസെൻറ് ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് പ്ലാനിംഗ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ സൈന കെ ബി അധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർ സിസ്റ്റർ പ്രനിത, ഡിസ്ട്രിക് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സൈന കെ ബി, ഡിസ്ട്രിക് പ്രൊബേഷൻ ഓഫീസർ ആർ രോഷ്നി, സാമൂഹ്യപ്രവർത്തക നൈസി വർഗീസ് തുടങ്ങിയവർ വിവിധ വിഷയങ്ങൾ സംബന്ധിച്ച് ക്ലാസുകൾ നയിച്ചു.

ഫോട്ടോ ക്യാപ്ഷൻ: ഏകദിന ശിൽപശാല സാമൂഹിക നീതിവകുപ്പ് റീജണൽ ഡയറക്ടർ പ്രീതി വിൻസന്റ് ഉദ്ഘാടനം ചെയ്യുന്നു.