തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതി രൂപീകരണ വേളയില്‍ പ്രൈമറി വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി പറഞ്ഞു. എസ്എസ്എയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാ പദ്ധതി രൂപീകരണ ശില്പശാല പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. ഉന്നത വിദ്യാഭ്യാസ ത്തിന്റെ ഗുണനിലവാരം നിര്‍ണയിക്കുന്നതില്‍ പ്രൈമറി വിദ്യാഭ്യാസം പ്രധാന പങ്കാണ് വഹിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ കഴയുന്ന വിധം വിദ്യാഭ്യാസ പദ്ധതികള്‍ രൂപപ്പെടണം. ഇക്കാര്യത്തില്‍ എസ്എസ്എ കാര്യമായ ഇടപെടലുകളാണ് നടത്തുന്നത്. തദ്ദേശഭര ണ സ്ഥാപനങ്ങളും ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രസിഡന്റ് പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി.അനിത അധ്യക്ഷത വഹിച്ച യോഗത്തില്‍ അംഗങ്ങളായ എസ്.വി.സുബിന്, സാം ഈപ്പന്, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ആര്.വിജയമോഹനന്‍, പ്രോഗ്രാം ഓഫീസര്‍മാരായ പി.എ.സിന്ധു, എം.പി.ജയലക്ഷ്മി, പ്രോജക്ട് എന്‍ജിനീയര്‍ കുഞഞ്ഞുമോള് എന്നിവര്‍ സംസാരിച്ചു.
സൗജന്യ പാഠപുസ്തക-യൂണിഫോം വിതരണം, സ്കൂളുകള്‍ക്ക് വിവിധതരം ഗ്രാന്റുകള്‍, ടീച്ചര്‍ ഗ്രാന്റ്, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സഹായങ്ങള്‍, പഠന നിലവാരം ഉയ ര്‍ത്തല്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരു ടെ വിദ്യാഭ്യാസ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്ത ല്‍, വിദ്യാലയവും സമൂഹവും തമ്മിലുള്ള ബന്ധം സുദൃഢമാക്കല്‍, അധ്യാപക-രക്ഷാകര്‍തൃ പരിശീലനങ്ങള്‍ തുടങ്ങി നിരവധി മേഖലകളുമായി ബന്ധപ്പെട്ടാണ് എസ്എസ്എയുടെ അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതിയും ബഡ്ജറ്റും തയ്യാറാക്കുന്നത്.