പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃത മദ്യവിതരണം- സമാഹരണം എന്നിവ തടയാന്‍ എക്സൈസ് വകുപ്പ് ജില്ലാ നോഡല്‍ ഓഫീസറായി എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റി നര്‍ക്കോട്ടിസ് സ്പെഷ്യല്‍ സ്ക്വാഡ് വിഭാഗം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായ വി. രാജാസിംഗിനെ നിയോഗിച്ചു. ദൈനംദിന മദ്യവില്പന നിരീക്ഷണം, സ്റ്റോക്ക് രജിസ്റ്ററിന്റെ കൃത്യത തെരഞ്ഞെടുപ്പ് സമയത്തെ അനധികൃത മദ്യവില്പന തടയല്‍, പ്രശ്നബാധിത മേഖലകളിലെ മദ്യ വില്‍പ്പന ശാലകളുടെ നിരീക്ഷണം തുടങ്ങിയവ എക്സൈസ് നോഡല്‍ ഓഫീസര്‍ നിരീക്ഷിക്കും. മദ്യമൊഴുക്ക് തടയുന്നതിന് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വാഹന പരിശോധനയ്ക്ക് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ സജ്ജമാക്കുന്നതാണ്.
